പെണ്‍വാണിഭം: സീരിയല്‍ നടി അറസ്റില്‍
തിരുവനന്തപുരം: നാലാഞ്ചിറ പെണ്‍വാണിഭ കേസില്‍ പ്രതിയായ സീരിയല്‍ നടി മിനി വിശ്വംഭരനെ പൊലീസ് അറസ്റ് ചെയ്തു. കാഞ്ഞിരംപാറയിലെ വീട്ടില്‍ വെച്ചാണ് മിനി അറസ്റിലായത്.
കേസിലെ 14-ാം പ്രതിയാണ് മിനി. കാഞ്ഞിരംപാറയിലെ വീട്ടില്‍ ഭര്‍ത്താവിനോടൊത്ത് താമസിച്ചുവരികയായിരുന്നു മിനി. ഒക്ടോബര്‍ 19 വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ മിനിയെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പെണ്‍വാണിഭസംഘത്തിലേക്ക് സീരിയല്‍ രംഗത്ത് പുതുതായെത്തുന്ന പെണ്‍കുട്ടികളെ ആകര്‍ഷിക്കുകയാണ് മിനി ചെയ്തിരുന്നത്. ദുര്‍ഗ, ശ്രീരാമന്‍ ശ്രീദേവി, ദ്രൗപതി എന്നീ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള മിനി ആകാശഗംഗ എന്ന സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്.
കേസിലെ പ്രതികളായ അഞ്ച് പേരെ കൂടി പിടികിട്ടാനുണ്ട്. സീരിയല്‍ നിര്‍മാതാവും പെണ്‍വാണിഭസംഘത്തിന്റെ മുഖ്യകണ്ണിയുമായ സക്കറിയയും ഇവരില്‍ പെടുന്നു.












Click it and Unblock the Notifications