ഇസ്ലാമബാദ് വിമാനത്താവളത്തില്‍ ബോംബ്
ഇസ്ലാമബാദ്: ഇസ്ലാമബാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബടങ്ങിയ ഒരു ലഗേജ് കണ്ടെത്തി. ഒക്ടോബര്‍ 20 ശനിയാഴ്ചയാണ് വിമാനത്താവളത്തിലെ ഒരു ലഗേജിനുള്ളില്‍ നിന്നും പാക് സുരക്ഷാസൈനികര്‍ ബോംബ് കണ്ടെടുത്തത്.
വിമാനത്താവളത്തിനടുത്തുള്ള ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടു പോയ ബോംബ് വിദഗ്ധര്‍ക്ക് നിര്‍വീര്യമാക്കാന്‍ കഴിയും മുമ്പ് പൊട്ടിത്തെറിച്ചു. ശക്തമായ സ്ഫോടനമുണ്ടായെങ്കിലും ആളപയാമൊന്നുമുണ്ടായില്ലെന്ന് അധികൃതര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ യുഎസ് ആക്രമണം തുടങ്ങിയതിനുശേഷം വിമാനത്താവളങ്ങളില്‍ സുരക്ഷാപ്രവര്‍ത്തകര്‍ പരമാവധി ജാഗ്രത പുലര്‍ത്തുകയാണ്.












Click it and Unblock the Notifications