മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു
ജെറുസലെം: വെസ്റ് ബാങ്കില്‍ ഇസ്രയേലി സൈന്യത്തിന്റെ വെടിയേറ്റ് മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. രണ്ട് പലസ്തീന്‍ പൊലീസുകാരും ഒരു പലസ്തീന്‍ പൗരനുമാണ് കൊല്ലപ്പെട്ടത്.
ഇസ്രയേല്‍ ഹെലികോപ്റ്ററില്‍ നിന്നുമുള്ള മിസൈലാക്രമണത്തിലാണ് രണ്ട് പലസ്തീന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടത്. അതേ സമയം ആക്രമണം സംബന്ധിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ ഇസ്രയേല്‍ പ്രതിരോധവൃത്തങ്ങള്‍ തയ്യാറായില്ല. ഒക്ടോബര്‍ 17 ബുധനാഴ്ച ഇസ്രയേല്‍ മന്ത്രി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ സൈന്യം പലസ്തീന്‍ പ്രദേശത്ത് ആക്രമണം നടത്തുന്നത്.
വെസ്റ്ബാങ്കിലും ഗാസയിലും ഒക്ടോബര്‍ 19 വെള്ളിയാഴ്ച നടന്ന ആക്രമണങ്ങളില്‍ അഞ്ച് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഏഴുപേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications