രാഷ്ട്രീയപരിഹാരം വേണം: ചൈന, റഷ്യ
ഷാങ്ഹായി: അഫ്ഗാന്‍ പ്രശ്നത്തിന് എത്രയും പെട്ടെന്ന് ഒരു രാഷ്ട്രീയപരിഹാരം കണ്ടെത്തണമെന്ന് റഷ്യയും ചൈനയും.
ഇപ്പോള്‍ അമേരിക്ക അഫ്ഗാനിസ്ഥാനെതിരായി നടത്തുന്ന യുദ്ധം അഫ്ഗാന്‍ പ്രശ്നത്തിനുള്ള രാഷ്ട്രീയപരിഹാരം കാണുന്നതിലേക്ക് മാറ്റണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിനും നിര്‍ദേശിച്ചു.
അഫ്ഗാനിസ്ഥാനില്‍ ഒരു മുന്നണി സര്‍ക്കാര്‍ രൂപീകരിക്കണം. എല്ലാ വംശങ്ങളിലും പെട്ടവര്‍ക്ക് സര്‍ക്കാരില്‍ പ്രാതിനിധ്യമുണ്ടാവണം.
റഷ്യയും ചൈനയും തമ്മില്‍ ഊര്‍ജ-ഗതാഗത മേഖലകളില്‍ വ്യാപാര സഹകരണം നടത്തുന്നതിനെ കുറിച്ച് ധാരണയായെന്ന് റഷ്യന്‍ മന്ത്രി ഇഗോര്‍ ഇവാനോവ് പറഞ്ഞു. ഇരുരാജ്യങ്ങളും അന്തര്‍ദേശീയ തീവ്രവാദത്തിനെതിരായ യുദ്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതായും ഇവാനോവ് അറിയിച്ചു.












Click it and Unblock the Notifications