രണ്ട് യുഎസ് സൈനികര്‍ മരിച്ചു
വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് യുഎസ് സൈനികര്‍ മരിച്ചു. ഒക്ടോബര്‍ 19 വെള്ളിയാഴ്ച പെന്റഗണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഇവരുടെ മരണത്തിന് അഫ്ഗാനിസ്ഥാനെതിരെ നടത്തുന്ന കരയുദ്ധവുമായി ബന്ധമുണ്ടോയെന്നത് പെന്റഗണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയില്ല. അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ട് യുഎസ് സൈനികരുടെ മരണം നിഷ്ഫലമാവില്ലെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞു.
ഇരുന്നൂറോളം യുഎസ് സൈനികര്‍ തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ കരയുദ്ധം നടത്തികൊണ്ടിരിക്കുകയാണ്.
അതിനിടെ ഒരു സംഘം അമേരിക്കന്‍ സൈനികര്‍ താലിബാനെതിരെ തങ്ങളോടൊപ്പം പൊരുതികൊണ്ടിരിക്കുകയാണെന്ന് വടക്കന്‍ സഖ്യത്തിന്റെ നേതാക്കളിലൊരാളായ ജനറല്‍ റഷീദ് ദോസ്തം പറഞ്ഞു.












Click it and Unblock the Notifications