തിരുവനന്തപുരത്ത് രണ്ട് പുതിയ പാലങ്ങള്‍
തിരുവനന്തപുരം: കരമനയാറ്റിനും കിള്ളിയാറിനും കുറുകെ രണ്ടു പാലങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനമായി. കേന്ദ്രസഹായത്തോടെ, 17 കോടി രൂപ ചെലവിലാണ് ഈ പാലങ്ങള്‍ നിര്‍മ്മിക്കുകയെന്ന് വി.എസ്. ശിവകുമാര്‍ എംപി അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ മൂന്നു റോഡുകള്‍ വികസിപ്പിക്കുകയും ചെയ്യും. കരമന പാലത്തിന് 4.5 കോടിയും കിള്ളിയാര്‍ പാലത്തിന് 3.01 കോടിയും കോവളം-പാറശാല, മുക്കോല-ബാലരാമപുരം, പൂവാര്‍-നെയ്യാറ്റിന്‍കര എന്നീ റോഡുകള്‍ പണിയാന്‍ 6.6 കോടിയും ചെലവഴിക്കും.
കഴക്കൂട്ടത്ത് നിന്നും കോവളത്തിലേക്കുള്ള വൈപാസ് റോഡിന്റെ ആദ്യഘട്ടനിര്‍മ്മാണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള തിരക്ക് കുറയ്ക്കാന്‍ ഇത് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications