നെടുമ്പാശേരി വിമാനത്താവളത്തില്‍ കമാന്റോകള്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേക പരിശീലനം നേടിയ കമാന്റോകളെ വിന്യസിച്ചു. രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലെയും സുരക്ഷാസംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.
വിമാനത്താവള സുരക്ഷാ യൂണിറ്റുകളിലെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പ്രത്യേക പരിശീലനം നല്‍കിയ ദ്രുതകര്‍മസേനയായി നിയോഗിക്കുന്നത്. ഹരിയാനയിലെ ഗുഡ്ഗാവില്‍ ദേശീയസുരക്ഷാ ഗാര്‍ഡിന്റെ കേന്ദ്ര പരിശീലന വിഭാഗത്തിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.
ഇരുപതോളം കമാന്റോകളെയാണ് വിമാനത്താവളത്തില്‍ നിയോഗിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിലെയും വിമാനങ്ങളിലെയും സുരക്ഷ ശക്തിപ്പെടുത്താന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
വിമാനത്തിന്റെ കോക്പിറ്റിന്റെ വാതിലുകള്‍ പൈലറ്റിന് മാത്രം തുറക്കാന്‍ കഴിയുന്ന വിധത്തില്‍ നവീകരിക്കും. ഒരു വര്‍ഷത്തിനകം ഇന്ത്യന്‍ വിമാന കമ്പനികളുടെ വിമാനങ്ങളെല്ലാം ഈ വിധത്തിലാക്കണമെന്നാണ് നിര്‍ദേശം.












Click it and Unblock the Notifications