ശബരിമലയില്‍ വിപുലമായ സംവിധാനം
ശബരിമല: ഈ മണ്ഡല-മകരവിളക്ക് ദര്‍ശനകാലത്ത് അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എന്‍. ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല സന്നിധാനത്തും പമ്പയിലുമാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ചെറിയാനവട്ടത്ത് പണിനടന്നുകൊണ്ടിരിക്കുന്ന മാലിന്യസംസ്കരണപ്ലാന്റിന്റെ ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാക്കും. ശബരിമല സന്നിധാനത്ത് മാലിന്യങ്ങള്‍ ചാരമാക്കാന്‍ സഹായിക്കുന്ന ഇന്‍സിനറേറ്റര്‍ ഉടന്‍ സ്ഥാപിക്കും. ശരംകുത്തി- മരക്കൂട്ടം മേഖലയില്‍ ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് വേലിക്കെട്ടിന്റെ ഉറപ്പ് കൂട്ടും. അപകടം തടയാന്‍ ഉദ്ദേശിച്ചുകൊണ്ടാണിത്.
ദേവസ്വം ബോര്‍ഡ് പമ്പയില്‍ സ്ഥാപിച്ചിട്ടുള്ള തടയണയുടെ അറ്റകുറ്റപ്പണിനടത്തും. സന്നിധാനത്തെ ഭസ്മക്കുളം കൂടെക്കൂടെ വൃത്തിയാക്കും. പമ്പയിലെയും സന്നിധാനത്തെയും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവാങ്ങാനായി ദേവസ്വം സര്‍ക്കാരിന് 25 ലക്ഷം സംഭാവന നല്‍കിയിട്ടുണ്ട്. മരക്കൂട്ടത്ത് 30 അടി നീളവും 10 അടി വീതിയുമുള്ള മേല്‍പ്പാലം നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ചാരുപാറ രവിയും പ്രൊഫ.ഡി. ശശിധരനും പ്രത്യേക കമ്മീഷണര്‍ സി.പി. നായരും സന്നിഹിതരായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications