കൊച്ചിയ്ക്ക് പുതിയ ടൂറിസം പദ്ധതികള്‍
കൊച്ചി: കേന്ദ്രസഹായത്തോടെ കൊച്ചിയില്‍ 90 ലക്ഷം രൂപയുടെ വിനോദസഞ്ചാരപദ്ധതികള്‍ നടപ്പിലാക്കുമെന്ന് ടൂറിസം മന്ത്രി കെ.വി. തോമസ് പറഞ്ഞു. ഇതില്‍ കൂടുതല്‍ പദ്ധതികളും ഫോര്‍ട്ട് കൊച്ചി പ്രദേശത്തെ കേന്ദ്രീകരിച്ചായിരിക്കും നടപ്പിലാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രനിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ഇവിടെ നിര്‍മ്മിക്കുക. ഫോര്‍ട്ട് കൊച്ചിയിലെ ഗ്രാനൈറ്റ് റോഡ് നന്നാക്കാന്‍ 20 ലക്ഷം ചെലവാക്കും. ബോട്ടുജെട്ടി നിര്‍മ്മിക്കാന്‍ 15.98 ലക്ഷം ചെലവാക്കും. വെല്ലിംഗ്ടണ്‍ ദ്വീപിലെ ബോട്ട് ജെട്ടിയുടെ നവീകരണത്തിന് 40 ലക്ഷം ചെലവാക്കും. ബോട്ടുജെട്ടിയോടു ചേര്‍ന്ന് മൂത്രപ്പുരയും വിഐപി മുറികളും നിര്‍മ്മിക്കും.
എറണാകുളം, തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയില്‍ പൈസ കൊടുത്ത് ഉപയോഗിക്കാവുന്ന കക്കൂസുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം ഒരു കോടി നല്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications