പ്രതിവാര തീവണ്ടി നവംബര്‍ 16 മുതല്‍
തിരുവനന്തപുരം: മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രതിവാര തീവണ്ടി നവംബര്‍ 16 മുതല്‍ സര്‍വീസ് തുടങ്ങും.
മംഗലാപുരത്തു നിന്ന് വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്തു നിന്ന് ശനിയാഴ്ചകളിലും തീവണ്ടി പുറപ്പെടും. വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് മംഗാപുരത്തുനിന്നും യാത്ര തിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് വണ്ടി തിരുവനന്തപുരത്തെത്തും. 3.05ന് വണ്ടി മംഗലാപുരത്തേക്ക് തിരിക്കും. മംഗലാപുരത്ത് ഞായറാഴ്ച രാവിലെ 6.35നെത്തും.
കാസര്‍കോഡ്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, തിരൂര്‍, കുറ്റിപ്പുറം, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജംഗ്ഷന്‍, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം എന്നീ സ്റേഷനുകളില്‍ വണ്ടി നിര്‍ത്തും.












Click it and Unblock the Notifications