ഒസാമയെ വധിക്കാന്‍ സിഐഎയ്ക്ക് ഉത്തരവ്
വാഷിംഗ്ടണ്‍: സൗദി തീവ്രവാദി ഒസാമ ബിന്‍ലാദനെയും അദ്ദേഹത്തിന്റെ സംഘടനയായ അല്‍-ക്വെയ്ദയെയും നശിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സിഐഎയ്ക്ക് ഉത്തരവ് നല്‍കി. ഇതിനായി വിപുലമായ അധികാരങ്ങള്‍ സിഐഎയ്ക്ക് നല്‍കിയതായി വാഷിംഗ്ടണ്‍ പോസ്റ് റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് 100 കോടി ഡോളര്‍ ബുഷ് സിഐഎയ്ക്ക് അനുവദിച്ചു. ലാദന്റെ വിനിമയ സംവിധാനങ്ങളെയും സുരക്ഷാ ക്രമീകരണങ്ങളെയും തകര്‍ക്കാന്‍ ബുഷ് സിഐഎയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിഐഎയും കമാന്റോയും മറ്റ് സൈനികവിഭാഗങ്ങളും ചേര്‍ന്നുള്ളനീക്കമായിരിക്കും ലാദനും അല്‍-ക്വെയ്ദക്കുമെതിരെ നടത്തുന്നത്.
അല്‍ക്വെയ്ദയിലെ പ്രവര്‍ത്തന ശൃംഖലയിലെ ചില പിഴവുകള്‍ സിഐഎ കണ്ടെത്തിയിട്ടുണ്ടെന്നും ഈ പിഴവുകള്‍ മുതലെടുത്തുള്ള നീക്കമായിരിക്കും അല്‍ക്വെയ്ദക്കെതിരെ നടത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയ ബിന്‍ലാദന്റെ ഒരു വീഡിയോ ടേപ്പ് സിഐഎയുടെ കൈയിലുണ്ട്. ലാദന്റെ അഫ്ഗാനിസ്ഥാനിലെ ഒരു താവളത്തിലെ ദൃശ്യങ്ങളാണ് ടേപ്പിലുള്ളത്. ഇത് പകര്‍ത്തുന്ന വേളയില്‍ മിസൈലോ മറ്റായുധങ്ങളോ പ്രയോഗിക്കാനുള്ള സംവിധാനം സിഐഎയ്ക്കുണ്ടായിരുന്നില്ലെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications