വ്യോമസേനകേന്ദ്രം ആക്രമിച്ചവരെ കൊന്നു
ശ്രീനഗര്‍: കശ്മീരിലെ വ്യോമസേനാകേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച നാലുതീവ്രവാദികളെ വെടിവച്ചുകൊന്നു. കശ്മീരിലെ തെക്കന്‍ പുല്‍വാമ ജില്ലയിലെ ക്വിലിലുള്ള വ്യോമസേനാകേന്ദ്രത്തിലാണ് തീവ്രവാദികള്‍ ഒക്ടോബര്‍ 22 തിങ്കളാഴ്ച നുഴഞ്ഞുകയറിയത്.
വ്യോമകേന്ദ്രത്തില്‍ നുഴഞ്ഞു കയറിയ നാലുതീവ്രവാദികളും അതിര്‍ത്തി രക്ഷാസൈനികരുടെ വെടിയേറ്റ് മരിച്ചു. ആക്രമണത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു.
വ്യോമസേനാകേന്ദ്രത്തിലേക്ക് ഒരു വാനിലാണ് തീവ്രവാദികള്‍ എത്തിയത്. എത്തിയ ഉടന്‍ അവര്‍ വെടിയുതിര്‍ക്കാനും തുടങ്ങി. വ്യോമകേന്ദ്രത്തിലെ കാവല്‍ക്കാര്‍ക്കു നേരെ അവര്‍ ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞതായും ദൃക് സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് സൈനികരും തീവ്രവാദികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ശക്തമായ പോരാട്ടത്തിനൊടുവില്‍ നാലു തീവ്രവാദികളും മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് കൂടുതല്‍ രക്ഷാസൈനികരെ നിയോഗിച്ചിരിക്കുകയാണിപ്പോള്‍ .












Click it and Unblock the Notifications