Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം കൂടി

കന്‍സല്‍വന്‍: ഇന്ത്യയുടെ അതിര്‍ത്തിപ്രദേശത്ത് നുഴഞ്ഞുകയറ്റം കൂടിയതായി കേന്ദ്രപ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അയല്‍പ്രദേശത്ത് പുതിയ സ്ഥിതിവിശേഷം സംജാതമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ നമ്മള്‍ ചില വെല്ലുവിളികള്‍ നേരിടുകയാണ് - ജവാന്‍മാരെ അഭിസംബോധനചെയ്യവേ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.

അതിര്‍ത്തിപ്രദേശങ്ങളിലൂടെ വര്‍ധിച്ചുവരുന്ന നുഴഞ്ഞുകയറ്റം തടയാന്‍ അതീവജാഗ്രതയിലിരിക്കണമെന്ന് അദ്ദേഹം സൈനികരോട് പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി സിയാച്ചിന്‍, കാര്‍ഗില്‍, ബാരമുള്ള- കുപ്വാര പ്രദേശങ്ങളില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് സന്ദര്‍ശനം നടത്തിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+