പിഎസ്എല്‍വി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഉപഗ്രഹവിക്ഷേപണവാഹനമായ പിഎസ്എല്‍വിയുടെ(പിഎസ്എല്‍വി- സി3) സഹായത്തോടെ രണ്ട് വിദേശഉപഗ്രഹങ്ങളടക്കം മൂന്നു ഉപഗ്രഹങ്ങളെ ബഹിരാശാകത്ത് എത്തിക്കുന്നതില്‍ ഇന്ത്യ വിജയിച്ചു. ഒക്ടോബര്‍ 22 തിങ്കളാഴ്ചയായിരുന്നു പിഎസ്എല്‍വി വിക്ഷേപണം നടന്നത്.
ഇത് മൂന്നാം തവണയാണ് പിഎസ്എല്‍വി ഇനത്തില്‍ പെട്ട ഉപഗ്രഹവിക്ഷേപണവാഹനം ഇന്ത്യ അയക്കുന്നത്. 1108 കിലോഗ്രാം ഭാരമുള്ള ഇന്ത്യയുടെ സാങ്കേതികവിദ്യാപരീക്ഷണ ഉപഗ്രഹം (ടിഇഎസ്), 94 കിലോഗ്രാം ഭാരമുള്ള ബെല്‍ജിയത്തിന്റെ പ്രോബ, 92 കിലോഗ്രാം മാത്രം തൂക്കമുള്ള ജര്‍മ്മനിയുടെ ബേഡ് എന്നീ ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി-സി3 ബഹിരാകാശത്തെത്തിച്ചത്.
പിഎസ്എല്‍വി-സി3യുടെ വിജയകരമായ വിക്ഷേപണത്തോടെ ഇന്ത്യയുടെ ആകാശത്ത് പുതിയൊരു നക്ഷത്രം ഉദിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) തലവന്‍ ഡോ. കെ. കസ്തൂരി രംഗന്‍ പറഞ്ഞു.












Click it and Unblock the Notifications