Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ത്രാക്സ് തടയാന്‍ നടപടികള്‍

തിരുവനന്തപുരം: ആന്ത്രാക്സ് രോഗത്തെ തടയാനുള്ള പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളടങ്ങിയ മാര്‍രേഖ ഒക്ടോബര്‍ 22 തിങ്കളാഴ്ച സര്‍ക്കാര്‍ പുറത്തിറക്കി. രോഗത്തെ തടയാനും തിരിച്ചറിയാനും ജനങ്ങള്‍ സ്വീകരിക്കേണ്ട മാര്‍ങ്ങള്‍ തിങ്കളാഴ്ച നിയമസഭയില്‍ പുറത്തിറക്കിയ രേഖയില്‍ വ്യക്തമായി വിശദീകരിക്കുന്നു.

ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള ആന്ത്രാക്സ് ഭീതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ വ്യാപകമായി പ്രചാരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു. ഇതുവരെ ആറിടങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ കൊല്ലത്തു നിന്നുള്ള പരാതിക്കാരന് ജര്‍മ്മനിയില്‍ നിന്നും ലഭിച്ച കത്ത് പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ നല്കിയിട്ടുണ്ട്.

കന്നുകാലികളിലൂടെ ആന്ത്രാക്സ് രോഗം പകരില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംശയകരമായ കത്തുകള്‍ ലഭിച്ചാല്‍ അതെങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

14 ജില്ലകളിലും രോഗത്തെ തടയാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് പ്രാദേശിക പൊതുജനാരോഗ്യ ലാബറട്ടറികളിലും മെഡിക്കല്‍ കോളേജുകളിലും ആന്ത്രാക്സ് ബാക്ടീരിയയെ തിരിച്ചറിയാനുള്ള പ്രാഥമിക പരിശോധനകള്‍ നടത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ പട്ടികള്‍ ചത്തത് ആന്ത്രാക്സ് രോഗം മൂലമല്ല. തെറ്റായ വിവരം നല്കിയ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ റീജ്യണല്‍ സെന്ററില്‍ നിയമവിരുദ്ധ ഗവേഷണം നടക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ ഡോ. പര്‍വേസ് അന്തിമ റിപ്പോര്‍ട്ട്സമര്‍പ്പിച്ചു. ഇത് കാബിനറ്റ് യോഗം ചര്‍ച്ച ചെയ്ത് നടപടിയെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+