ജോര്‍ജ് മസ്ക്രീന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എ യുമായ ജോര്‍ജ് മസ്ക്രീന്‍ (52) അന്തരിച്ചു. ഒക്ടോബര്‍ 22 തിങ്കളാഴ്ച രാവിലെ 6.30ന് ഹൃദ്രോഗം മൂലമായിരുന്നു അന്ത്യം.
തിരുവനന്തപുരത്തെ കോവളം നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് വന്നത്.
അഡ്വക്കേറ്റ് രാധയാണ് ഭാര്യ. മകന്‍ ശ്രീരാജ് കോഴിക്കോട് എഞ്ചിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ശവസംസ്കാരം ചൊവാഴ്ച രാവിലെ നടക്കും.












Click it and Unblock the Notifications