അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍
മോസ്കോ: അഫ്ഗാനിസ്ഥാനില്‍ മൂന്നാഴ്ചയ്ക്കകം പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താഏജന്‍സി നൊവോസ്തിയാണ് ഒക്ടോബര്‍ 22 തിങ്കളാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്.
താലിബാന്‍ പ്രതിപക്ഷസേനയായ വടക്കന്‍ സഖ്യം, അഫ്ഗാനിസ്ഥാനിലെ മുന്‍ രാജാവ് മൊഹമ്മദ് സഹീര്‍ ഷാ, തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ എന്നിവര്‍ക്ക് പ്രാതിനിധ്യമുള്ള ഒരു സര്‍ക്കാരായിരിക്കും ഇവിടെ നിലവില്‍ വരികയെന്നും നൊവോസ്തി വ്യക്തമാക്കുന്നു. ഇതിനുപുറമെ പുതിയസര്‍ക്കാരില്‍ അഫ്ഗാനിസ്ഥാനിലെ മുഴുവന്‍ മത-വംശീയ പ്രതിനിധികളെയും ബുദ്ധിജീവികളെയും അംഗങ്ങളാക്കാമെന്നും വാര്‍ത്താഏജന്‍സി നിര്‍ദേശിക്കുന്നു.
പുതുതായി അധികാരത്തില്‍ വരുന്നവര്‍ക്ക് ആദ്യം ഒരു ഇടക്കാല സര്‍ക്കാരായി അധികാരമേല്ക്കാമെന്നും തുടര്‍ന്ന് ദേശവ്യാപകമായി തിരഞ്ഞെടുപ്പ് നടത്താമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേ സമയം ഇപ്പോഴും താലിബാനു പകരമായി വരുന്ന പുതിയ സര്‍ക്കാരിനെ ആര്‍ നയിക്കണമെന്നതു സംബന്ധിച്ചു അവ്യക്തത നിലനില്ക്കുന്നതായും വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.


Click it and Unblock the Notifications