കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റൊരു ഇന്ത്യ-പാക് യുദ്ധമുണ്ടാവാം

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ ന്യൂക്ലിയര്‍ ആയുധ ശേഖരം തീവ്രവാദികളുടെ കൈയിലകപ്പെടുന്ന സാഹചര്യം വരികയാണെങ്കില്‍ ഇന്ത്യ പാക്കിസ്ഥാന്റെ ആയുധ ശേഖരം നശിപ്പിക്കാന്‍ ശ്രമിച്ചേക്കുമെന്ന് വാഷിംഗ്ടണ്‍ പോസ്റ് റിപ്പോര്‍ട്ട് ചെയ്തു.

ന്യൂക്ലിയര്‍ ശക്തിയായ പാക്കിസ്ഥാന്റെ നിയന്ത്രണം തീവ്രവാദികളുടെ കൈയിലാവുമെന്ന പ്രതീതിയുണ്ടാവുകയാണെങ്കില്‍ ഇന്ത്യ അത് അലസമായി നോക്കിയിരിക്കില്ലെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് വാഷിംഗ്ടണ്‍ പോസ്റ് പറയുന്നു.

മുന്‍കൂട്ടിതന്നെയുള്ള ഒരു നീക്കത്തിലൂടെ പാക്കിസ്ഥാന്റെ ന്യൂക്ലിയാര്‍ ശേഖരം നശിപ്പിക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കും. ഇന്ത്യയുടെ അത്തരമൊരു നീക്കം ഉപഭൂഖണ്ഡത്തില്‍ മറ്റൊരു യുദ്ധത്തിനാവും വഴിവെക്കുക.

പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ യുഎസിനോട് സൗഹാര്‍ദപരമായ ബന്ധമുള്ള സൗദി അറേബ്യയും ഈജിപ്തും പോലുള്ള മുസ്ലിം മറ്റ് രാജ്യങ്ങളും ഇതേ വഴി തുടര്‍ന്നേക്കാം.

എണ്ണയും ന്യൂക്ലിയാര്‍ ആയുധങ്ങളുമുള്ള ഇസ്ലാം മേഖലയാണ് അമേരിക്കയെ അലട്ടുന്ന ദുസ്വപ്നമെന്ന് ഒരു വിദഗ്ധന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X