യുഎസ് വിമാനം വെടിവെച്ചിട്ടില്ലെന്ന്
വാഷിംഗ്ടണ്‍: യുഎസ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടെന്ന താലിബാന്റെ അവകാശവാദം പെന്റഗണ്‍ നിഷേധിച്ചു. അഫ്ഗാനിസ്ഥാനു മുകളിലൂടെ പറന്ന സഖ്യസേനയുടെ ഒരു വിമാനവും അഫ്ഗാന്‍ ആക്രമണത്തില്‍ തകര്‍ന്നതായി അറിവില്ലെന്ന് പെന്റഗണ്‍ വക്താവ് കേണല്‍ സ്റീവ് കാംബെല്‍ പറഞ്ഞു.
താലിബാന്‍ നുണ പറയുകയാണ്. താലിബാന്റെ എല്ലാ റിപ്പോര്‍ട്ടുകളോടും ഞങ്ങള്‍ പ്രതികരിക്കാന്‍ പോകുന്നില്ല- സ്റീവ് കാംബെല്‍ വ്യക്തമാക്കി. കണ്ഡഹാറിനു മുകളിലൂടെ പറന്ന യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടതായി താലിബാന്‍ വക്താവ് അമീര്‍ ഖാന്‍ മുതാഖി ഒക്ടോബര്‍ 22 തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു.
കണ്ഡഹാറിനു സമീപമുള്ള ബാബാസാഹിബ് മലനിരകളില്‍ യുഎസ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും രക്തപ്പാടുകളും കണ്ടതായും അദ്ദേഹം തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം പാകിസ്ഥാനില്‍ ഒരു യുഎസ് യുദ്ധവിമാനം തകര്‍ന്നതായി ഒക്ടോബര്‍ 19 വെള്ളിയാഴ്ച പെന്റഗണ്‍ സമ്മതിച്ചിരുന്നു. പക്ഷെ അത് താലിബാന്റെ ആക്രമണം മൂലമല്ല, യന്ത്രത്തകരാറുമൂലമാണ് തകര്‍ന്നതെന്നും പെന്റഗണ്‍ അന്ന് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications