അഭയകേസ്: ആദ്യഘട്ടത്തില്‍ തെളിവ് നശിപ്പിച്ചു
കൊച്ചി: സിസ്റര്‍ അഭയ കേസില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തെളിവുകള്‍ നശിപ്പിച്ചിരുന്നുവെന്ന് സിബിഐ ഒക്ടോബര്‍ 22 തിങ്കളാഴ്ച ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
യഥാര്‍ഥപ്രതികളെ കണ്ടെത്താനാവാതെ പോയത് ഇതുകൊണ്ടാണ്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടത് കേസന്വേഷണത്തില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എങ്കിലും ഏറെ ദുരൂഹതയുള്ള കേസില്‍ കുറ്റവാളികളെ കണ്ടെത്താന്‍ സിബിഐ പരമാവധി ശ്രമം നടത്തുമെന്ന് സിബിഐ സൂപ്രണ്ട് പി. ഡി. മീണ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ട് കേസന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റര്‍ അഭയ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് സിബിഐ സത്യവാങ്മൂലം നല്‍കിയത്.












Click it and Unblock the Notifications