ശ്രീധരീയം ആശുപത്രി കൂത്താട്ടുകുളത്ത്
കൊച്ചി: ശ്രീധരീയം ആയുര്‍വേദ ഗവേഷണകേന്ദ്രത്തിന്റെ പുതിയ ആശുപത്രി കൂത്താട്ടുകുളത്ത് തുറക്കും. ഈ ആശുപത്രി ഒക്ടോബര്‍ 26 വെള്ളിയാഴ്ച പ്രവര്‍ത്തനം തുടങ്ങുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍ ഡോ. എന്‍.പി. നാരായണന്‍ നമ്പൂതിരി പറഞ്ഞു.
പാരമ്പര്യ ആയുര്‍വേദ ചികിത്സയ്ക്ക് പുറമെ, ആയുര്‍വേദവിധിപ്രകാരമുള്ള നേത്രചികിത്സ ശ്രീധരീയം ആശുപത്രിയുടെ മാത്രം പ്രത്യേകതയാണെന്നും നാരായണന്‍ നമ്പൂതിരി അറിയിച്ചു. ധാര, തര്‍പ്പണം, പുടപാകം, ശിരോവസ്തി തുടങ്ങിയ ചികിത്സാക്രമങ്ങള്‍ ഇവിടെയുണ്ട്.
നേത്രചികിത്സയ്ക്ക് മൂന്നാഴ്ച നീണ്ടു നില്ക്കുന്ന ചികിത്സാവിധിയാണ് ശ്രീധരീയം വാഗ്ദാനം ചെയ്യുന്നത്. രണ്ടോ മൂന്നോ ഘട്ടങ്ങളിലായി രോഗിയെ കിടത്തി ചികിത്സിക്കുകയാണ് പതിവ്. ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി തുടങ്ങി നിരവധി നേത്രരോഗങ്ങള്‍ക്ക് ഫലപ്രദമാണ് ശ്രീധരീയത്തിലെ ചികിത്സാരീതിയെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു.












Click it and Unblock the Notifications