ബിജെപി പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ച നിലയില്‍
തലശേരി: വാടിയില്‍പീടികയിലെ ബിജെപി പ്രവര്‍ത്തകന്‍ നിടുംങ്ങോട്ടും കാവിനടുത്തെ പാറക്കണ്ടി വീട്ടില്‍ സി. പി. വിനോദ്കുമാര്‍(35) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വിനോദ്കുമാറിന്റെ വീട്ടിന് ഒന്നര കിലോ മീറ്റര്‍ അകലെയുള്ള പണി തീരാത്ത വീട്ടിലെ കിണറ്റിലാണ് ഒക്ടോബര്‍ 22 തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്. കല്യാണം നടക്കുന്ന സുഹൃത്തിന്റെ വീട്ടിന്റെ ശനിയാഴ്ച രാത്രിയുണ്ടായിരുന്ന വിനോദിനെ അതിന് ശേഷമാണ് കാണാതായത്.
കിണറിനടുത്ത് ഒഴിഞ്ഞ മദ്യകുപ്പിയും അച്ചാറും വിരിച്ച ഒരു തൂവാലയും കണ്ടെത്തി. വിനോദിന്റെ ഷര്‍ട്ടില്‍ നിന്ന് പണവും പേനയും പൊലീസ് കണ്ടെടുത്തു.
96ല്‍ സിപിഎമ്മുകാരുടെ ആക്രമണത്തില്‍ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നു വിനോദ്. പരേതനായ പാറക്കണ്ടി നാരായണന്റെയും അംബുജാക്ഷിയുടെയും മകനാണ് ഓട്ടോറിക്ഷാ ഡ്രൈവറായി വിനോദ്.
അതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ വിനോദിന്റെ വീട്ടിനു നേരെ ബോംബാക്രമണമുണ്ടായി. ബോംബേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.












Click it and Unblock the Notifications