കൊച്ചിയില്‍ ക്യാന്‍സര്‍ചികിത്സാകേന്ദ്രം
കൊച്ചി: ക്യാന്‍സര്‍രോഗികള്‍ക്ക് ഇനി ആശ്വസിക്കാം. കൊച്ചിയിലെ സ്പെഷ്യലിസ്റ് ആശുപത്രി ക്യാന്‍സര്‍രോഗചികിത്സയ്ക്ക് പ്രത്യേക കേന്ദ്രം തുറക്കുന്നു.
ക്യാന്‍സര്‍ രോഗത്തിനുള്ള എല്ലാ ആധുനിക ചികിത്സാസംവിധാനവും നല്കുന്ന ഈ സ്പെഷ്യലിസ്റ് ക്യാന്‍സര്‍ കേന്ദ്രം പാലാരിവട്ടത്ത് ഒക്ടോബര്‍ 28 ന് പ്രവര്‍ത്തനം തുടങ്ങും.
ക്യാന്‍സര്‍ രോഗചികിത്സയ്ക്ക് അന്യസംസ്ഥാനങ്ങളിലേക്കോ തിരുവനന്തപുരത്തേക്കോ പോകേണ്ടിവരുന്ന രോഗികള്‍ക്ക് ഈ കേന്ദ്രം ഏറെ ആശ്വാസമാകും. ഓരോ വര്‍ഷവും കേരളത്തില്‍ ഏകദേശം 30,000 പേരെ ക്യാന്‍സര്‍ രോഗം ബാധിക്കുന്നതായി സ്പെഷ്യലിസ്റ് ആശുപത്രി ഡയറക്ടര്‍ ഡോ. കെ.ആര്‍. രാജപ്പന്‍ പറഞ്ഞു.












Click it and Unblock the Notifications