കൊച്ചി അധോലോകത്തിന്റെ പിടിയില്‍
കൊച്ചി: നഗരത്തിനകത്തും പുറത്തും ചെറുതും വലുതുമായ അധോലോക സംഘങ്ങള്‍ പിടിമുറുക്കിയതോടെ കൊച്ചി അധോലോകത്തിന്റെ വിഹാരരംഗമായി മാറിയിരിക്കുകയാണ്. ഗുണ്ടകളെ അമര്‍ച്ചചെയ്യാന്‍ ആന്റി ഗുണ്ടാ സ്പെഷ്യല്‍ സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയെന്ന് പൊലീസിന് അവകാശപ്പെടുന്നുവെങ്കിലും കാര്യമായി വിജയം നേടാന്‍ അവര്‍ക്ക് കഴിയുന്നില്ല.
കഴിഞ്ഞ ദിവസം തൃക്കാക്കരയ്ക്കടുത്ത് ജെയിംസ് എന്ന യുവാവ് വെട്ടേറ്റ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ജെയിംസ് ഉള്‍പ്പെടെ അഞ്ച് പേരടങ്ങിയ ഓട്ടോറിക്ഷ അക്രമികള്‍ തടഞ്ഞ് ജെയിംസിനെ വെട്ടുകയായിരുന്നു. ജെയിംസിന്റെ കൂടെയുണ്ടായിരുന്ന നാലുപേരും വെട്ടേറ്റനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റേഷന് പരിസരം, മറൈന്‍ഡ്രൈവ്, എളമക്കര, ആലുവ, അങ്കമാലി തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് വാടകഗുണ്ടകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇതോടൊപ്പം വന്‍തോതില്‍ മയക്കുമരുന്ന് വ്യാപാരവും നടക്കുന്നുണ്ട്.
പൊലീസിനു പോലും രക്ഷയില്ലാത്ത സ്ഥിതിവിശേഷമാണിപ്പോള്‍. കടവന്ത്ര ഇന്‍ഡോര്‍ സ്റേഡിയത്തില്‍ വച്ച് മുന്‍ പൊലീസ് കമ്മീഷണര്‍ക്ക് മര്‍ദ്ദനമേറ്റത് ഇതിനുദാഹരണമാണ്. പക്ഷെ അക്രമികളെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നഗരത്തില്‍ ഗുണ്ടാആക്രമണങ്ങളില് കൊല്ലപ്പെടുന്നവരുടെയും അജ്ഞാതമൃതദേഹങ്ങളുടെയും എണ്ണം പെരുകുകയാണ്. എന്നാല്‍ ഇതിനു പിന്നിലുള്ളവരെ കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെടുന്നത് സാധാരണക്കാരനെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്നു.
പട്ടാപ്പകല്‍ പിടിച്ചുപറിയും മോഷണവും സാധാരണസംഭവമായി മാറുകയാണ്. ഒക്ടോബര്‍ 13ന് കടവന്ത്ര, പള്ളുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിരവധി കവര്‍ച്ചകള്‍ നടന്നു. ലക്ഷക്കണക്കിന് രൂപയും നൂറുകണക്കിന് പവന് സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയി. പക്ഷെ മോഷ്ടാക്കളെ പിടികൂടാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല.
പാലാസ്വദേശിയായ എല്‍ഐസി ഏജന്റിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ട് മാസങ്ങളായി. മറൈന്‍ഡ്രൈവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളുടെയും, കണ്ണുകള്‍ ചൂഴ്ന്ന നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിന്റെയും പിന്നിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.
കുറ്റകൃത്യങ്ങളുടെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് കണക്കുകള്‍ നിരത്തി അവകാശപ്പെടുമ്പോഴും , സാധാരണക്കാരുടെ മനസ്സില്‍ കൊച്ചി അരക്ഷിതാവസ്ഥയുടെ ഭീതി പടര്‍ത്തുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications