കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി അധോലോകത്തിന്റെ പിടിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: നഗരത്തിനകത്തും പുറത്തും ചെറുതും വലുതുമായ അധോലോക സംഘങ്ങള്‍ പിടിമുറുക്കിയതോടെ കൊച്ചി അധോലോകത്തിന്റെ വിഹാരരംഗമായി മാറിയിരിക്കുകയാണ്. ഗുണ്ടകളെ അമര്‍ച്ചചെയ്യാന്‍ ആന്റി ഗുണ്ടാ സ്പെഷ്യല്‍ സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയെന്ന് പൊലീസിന് അവകാശപ്പെടുന്നുവെങ്കിലും കാര്യമായി വിജയം നേടാന്‍ അവര്‍ക്ക് കഴിയുന്നില്ല.

കഴിഞ്ഞ ദിവസം തൃക്കാക്കരയ്ക്കടുത്ത് ജെയിംസ് എന്ന യുവാവ് വെട്ടേറ്റ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ജെയിംസ് ഉള്‍പ്പെടെ അഞ്ച് പേരടങ്ങിയ ഓട്ടോറിക്ഷ അക്രമികള്‍ തടഞ്ഞ് ജെയിംസിനെ വെട്ടുകയായിരുന്നു. ജെയിംസിന്റെ കൂടെയുണ്ടായിരുന്ന നാലുപേരും വെട്ടേറ്റനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റേഷന്‍ പരിസരം, മറൈന്‍ഡ്രൈവ്, എളമക്കര, ആലുവ, അങ്കമാലി തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് വാടകഗുണ്ടകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇതോടൊപ്പം വന്‍തോതില്‍ മയക്കുമരുന്ന് വ്യാപാരവും നടക്കുന്നുണ്ട്.

പൊലീസിനു പോലും രക്ഷയില്ലാത്ത സ്ഥിതിവിശേഷമാണിപ്പോള്‍. കടവന്ത്ര ഇന്‍ഡോര്‍ സ്റേഡിയത്തില്‍ വച്ച് മുന്‍ പൊലീസ് കമ്മീഷണര്‍ക്ക് മര്‍ദ്ദനമേറ്റത് ഇതിനുദാഹരണമാണ്. പക്ഷെ അക്രമികളെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നഗരത്തില്‍ ഗുണ്ടാആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെയും അജ്ഞാതമൃതദേഹങ്ങളുടെയും എണ്ണം പെരുകുകയാണ്. എന്നാല്‍ ഇതിനു പിന്നിലുള്ളവരെ കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെടുന്നത് സാധാരണക്കാരനെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്നു.

പട്ടാപ്പകല്‍ പിടിച്ചുപറിയും മോഷണവും സാധാരണസംഭവമായി മാറുകയാണ്. ഒക്ടോബര്‍ 13ന് കടവന്ത്ര, പള്ളുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിരവധി കവര്‍ച്ചകള്‍ നടന്നു. ലക്ഷക്കണക്കിന് രൂപയും നൂറുകണക്കിന് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയി. പക്ഷെ മോഷ്ടാക്കളെ പിടികൂടാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല.

പാലാസ്വദേശിയായ എല്‍ഐസി ഏജന്റിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ട് മാസങ്ങളായി. മറൈന്‍ഡ്രൈവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളുടെയും, കണ്ണുകള്‍ ചൂഴ്ന്ന നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിന്റെയും പിന്നിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

കുറ്റകൃത്യങ്ങളുടെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് കണക്കുകള്‍ നിരത്തി അവകാശപ്പെടുമ്പോഴും , സാധാരണക്കാരുടെ മനസ്സില്‍ കൊച്ചി അരക്ഷിതാവസ്ഥയുടെ ഭീതി പടര്‍ത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X