മദ്യനയം: കെപിസിസി തെളിവെടുപ്പ് തുടങ്ങി
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് രൂപീകരിച്ച കെപിസിസി ഉപസമിതി ഒക്ടോബര്‍ 23 ചൊവാഴ്ച തെളിവെടുപ്പ് തുടങ്ങി. ആര്യാടന്‍ മുഹമ്മദ് ചെയര്‍മാനായുള്ള സമിതി ബുധനാഴ്ചയും തെളിവെടുപ്പ് തുടരും.
സാമൂഹികരംഗത്തെ വിവിധ മേഖലകളില്‍ പെട്ടവരു ം വിവിധ സംഘടനാ പ്രതിനിധികളും സമിതിക്ക് മുന്നിലെത്തി.
മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന യുഡിഎഫിന്റെ വാഗ്ദാനം പാലിക്കണമെന്ന് ബിഷപ്പ് സൂസപാക്യം സമിതിയോട് ആവശ്യപ്പെട്ടു. കള്ള്ഷാപ്പ് സഹകരണസംഘങ്ങള്‍ പിരിച്ചുവിട്ട് കള്ള്ഷാപ്പുകള്‍ അബ്കാരികളെ ഏല്പിക്കരുതെന്നും സൂസപാക്യം നിര്‍ദേശിച്ചു.
മദ്യവര്‍ജനത്തിന് ബോധവത്കരണം നടത്താന്‍ വിവിധ സംഘടനകള്‍ മുന്നോട്ടുവരണമെന്ന് ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications