മദ്യനയം: എന്‍എസ്എസ് ഇടയുന്നു
ചെങ്ങന്നൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ എന്‍എസ്എസിന് അതൃപ്തി. ഇക്കാര്യം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ തുറന്നടിച്ചതോടെ മദ്യനയത്തിന്റെ കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ യുഡിഎഫ് ഇരുട്ടില്‍ തപ്പുകയാണ്.
സമ്പൂര്‍ണ്ണമദ്യനിരോധനം വേണമെന്ന നിലപാടിലാണ് എന്‍എസ്എസ്. സമ്പൂര്‍ണ്ണമദ്യനിരോധനം സാധിച്ചില്ലെങ്കില്‍ ഭാഗികമായെങ്കിലും മദ്യനിരോധനം വേണമെന്ന് എന്‍എസ്എസ് നിര്‍ബന്ധിക്കുന്നു. കുത്തക മുതലാളിമാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്ന ലേലം വിളി സമ്പ്രദായം ഒഴിവാക്കി കള്ള് വില്പനയ്ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും നാരായണപ്പണിക്കര്‍ പറഞ്ഞു.
സമദൂരസിദ്ധാന്തത്തിന്റെ പേരിലാണ് കോര്‍പ്പറേഷനുകളൊന്നും ആവശ്യപ്പെടാതിരുന്നതെന്നും ആവശ്യമുള്ളിടത്തോളം കാലം സമദൂരസിദ്ധാന്തം തുടരുമെന്നും നാരായണപ്പണിക്കര്‍ അറിയിച്ചു.












Click it and Unblock the Notifications