കാബൂളിനെതിരെ ആക്രമണം തുടരുന്നു
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനെതിരെ യുഎസ് സഖ്യസേന ബോംബാക്രമണം തുടരുന്നു. ഒക്ടോബര്‍ 22 തിങ്കളാഴ്ച രാത്രി രണ്ടു വട്ടം കാബൂളിനു നേരെ ബോംബാക്രമണം നടന്നു.
ആദ്യം നടന്ന ആക്രമണത്തില്‍ അഞ്ച് ബോംബുകള്‍ കാബൂളിനു നേരെ യുഎസ് സേന വര്‍ഷിച്ചു. നഗരാതിര്‍ത്തിക്കുള്ളില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് വന്‍സ്ഫോടനമാണുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു.
താലിബാനെതിരെ പോരാട്ടം നടത്തുന്ന പ്രതിപക്ഷ സേനയോടൊന്നിച്ച് കൂടുതല്‍ വ്യാപകമായ അക്രമം നടത്തുവാനാണ് യുഎസ് സഖ്യത്തിന്റെ നീക്കം. മസാര്‍-ഇ-ഷെരീഫ് പിടിച്ചെടുത്തതിനു ശേഷം വടക്കന്‍ പ്രവിശ്യയായ സമംഗന്റെ ആധിപത്യം താലിബാനില്‍ നിന്ന് പിടിച്ചെടുക്കാനുള്ള പോരാട്ടം തുടരുകയാണ്.












Click it and Unblock the Notifications