പവലിനെതിരെ ന്യൂയോര്‍ക്ക് പോസ്റില്‍ വിമര്‍ശനം
ന്യൂയോര്‍ക്ക്: ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള പ്രധാനപ്രശ്നം ജമ്മു കശ്മീരാണെന്ന യുഎസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ പ്രസ്താവനക്കെതിരെ ന്യൂയോര്‍ക്ക് പോസ്റിലെ പ്രശസ്തമായ കോളത്തില്‍ വിമര്‍ശനമുയര്‍ന്നു.
പവലിന്റെ പ്രസ്താവന ഇന്ത്യയെ അകറ്റാന്‍ മാത്രമാണ് സഹായിച്ചതെന്ന് ജനപ്രിയ കോളമിസ്റായ ജൊനാതന്‍ ഫോര്‍മാന്‍ ചൂണ്ടിക്കാട്ടി. കശ്മീരിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമ്പോഴും പാക്കിസ്ഥാന്‍ കശ്മീരിലെ തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കുകയാണെന്ന് കോളത്തില്‍ വിമര്‍ശമുയര്‍ന്നു.
ഇന്ത്യയിലെ ഇസ്ലാം തീവ്രവാദ പ്രവര്‍ത്തനത്തെ സഹായിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പ്രശ്നം പരിഹരിക്കാന്‍ എന്തു വേണമെങ്കിലും ചെയ്യാന്‍ ഇന്ത്യക്ക് അനുവാദം നല്‍കുമെന്ന് പവല്‍ പാക്കിസ്ഥാനെ താക്കീത് ചെയ്യേണ്ടതായിരുന്നു. ഇന്ത്യയുമായി കൂടുതല്‍ സൗഹാര്‍ദപരമായ ബന്ധം സൃഷ്ടിക്കുന്നതിന് മതിയായ കാരണങ്ങള്‍ അമേരിക്കയ്ക്കുണ്ടെന്ന് പവല്‍ പാക്കിസ്ഥാനോട് വ്യക്തമാക്കേണ്ടതായിരുന്നു.
സന്ദേശം വ്യക്തമാണ്: അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തിയ ആപല്‍ക്കരമായ ഇടപെടലിനോട് അമേരിക്ക ക്ഷമിച്ചിരിക്കുന്നു- കോളത്തില്‍ കുറ്റപ്പെടുത്തി.
ജനാധിപത്യ, മതേതരരാജ്യമായ ഇന്ത്യ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഇരകളിലൊണെന്ന് ഫോര്‍മാന്‍ ചൂണ്ടിക്കാട്ടി. തെക്കേ ഏഷ്യയില്‍ നടത്തിയ പവലിന്റെ സന്ദര്‍ശനം നിര്‍ഭാഗ്യകരമാണെന്നാണ് ഫോര്‍മാന്‍ കോളത്തില്‍ വിശേഷിപ്പിച്ചത്.












Click it and Unblock the Notifications