വിന്‍ ഛദ്ദ അന്തരിച്ചു
ദില്ലി: ബൊഫോഴ്സ് കേസിലെ ഒരു പ്രധാന പ്രതിയായ വിന്‍ ഛദ്ദ (77) അന്തരിച്ചു. ദില്ലിയിലായിരുന്നു അന്ത്യം. ഹൃദ്രോഗമായിരുന്നു മരണകാരണം.
ഒക്ടോബര്‍ 23 ചൊവാഴ്ച രാത്രി 12 15നായിരുന്നു മരണം. വ്യാഴാഴ്ച യായിരിക്കും ശവസംസ്കാരം. കഴിഞ്ഞ കുറെ കാലമായി വിവിധരോഗങ്ങള്‍ കാരണം വിഷമിക്കുകയായിരുന്നു ഛദ്ദ. ബൊഫോഴ്സ് കേസിലെ പ്രതികളില്‍ മരിക്കുന്ന രണ്ടാമത്തെയാളാണ് ഛദ്ദ. മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പ്രതിയായ മുന്‍ പ്രതിരോധ സെക്രട്ടറി എസ് കെ ഭട്ട്നഗറും അര്‍ബുദം ബാധിച്ച് മരിച്ചിരുന്നു.
1986ല്‍ ഇന്ത്യ ഹൊയിസ്റര്‍ തോക്കുകള്‍ വാങ്ങിയതില്‍ ഛദ്ദക്ക് കോഴ കിട്ടിയതായി ആരോപണം ഉയര്‍ന്നു. ഇതു സംബന്ധിച്ച കേസില്‍ പ്രതി യാണ് ഛദ്ദ. 1437 കോടി രൂപയുടെ തോക്ക് ഇടപാടില്‍ കമ്മിഷനായി പലര്‍ക്ക് ലഭിച്ച 64 കോടി രൂപയില്‍ ഒരുപങ്ക് ഛദ്ദക്ക് കിട്ടിയതായാണ് കേസ്. ദുബൈയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ എത്തിയ ഛദ്ദക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടില്ലെന്ന ഉറപ്പിന്മേലായിരുന്നു അത്. ചികില്‍സക്കായി ദുബൈയിലേക്ക് പോകുന്നത് കോടതി വിലക്കിയിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്ത് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഛദ്ദക്ക് ഇളവ് നല്‍കിയിരുന്നു.












Click it and Unblock the Notifications