Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷത്തോട് സഹകരിക്കാന്‍ ആന്റണി

തിരുവനന്തപുരം: നിയമസഭയില്‍ ഇപ്പോള്‍ നിലനില്ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിപക്ഷത്തോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആന്റണി പറഞ്ഞു. വി.എസ്. അച്യുതാനന്ദന് ഒക്ടോബര്‍ 24 ബുധനാഴ്ച നല്കിയ കത്തില്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തയ്യാറാണെന്നും ആന്റണി അഭിപ്രായപ്പെട്ടിട്ടുണ്ട്.

നിയമസഭ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ പ്രതിപക്ഷനേതാവിനും ചില കടപ്പാടുകളുണ്ടെന്നും ആന്റണി പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗതാഗതമന്ത്രിയ്ക്കെതിരെ കയ്യേറ്റം നടത്തിയെന്നതു മാത്രമല്ല, സ്പീക്കറെ ഭീഷണിപ്പെടുത്തുകയും സ്റെനോഗ്രാഫര്‍മാരായ വനിതാജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നതും മൂന്നു പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്റുചെയ്യാന്‍ കാരണമാണെന്നും ആന്റണി പറഞ്ഞു.

സഭയിലെ അംഗങ്ങളും മാധ്യമപ്രതിനിധികളും ഇതിന് സാക്ഷികളായതിനാല്‍ സംഭവത്തിന്റെ വീഡിയോപകര്‍പ്പ് കാണേണ്ടതില്ല. മൈത്രി ഭവനനിര്‍മ്മാണപദ്ധതിയുടെ കാര്യത്തില്‍ ഇടതുമുന്നണി ഇരട്ടത്താപ്പ് നയമാണ് എടുക്കുന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ ഫണ്ട് തിരിച്ചുവിട്ടതുകൊണ്ടാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് പണം അനുവദിക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൈത്രിഭവനപദ്ധതിയിലെ തടസ്സം നീക്കാനുള്ള നടപടികള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിന് ഹഡ്കോ സാമ്പത്തികസഹായം നല്കിത്തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് ആരോപണങ്ങളെയും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ആന്റണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+