ആദിവാസിയുടെ അമ്പേറ്റ് വ്യാപാരി മരിച്ചു
വയനാട്: ആദിവാസിയുടെ അമ്പേറ്റ് വ്യാപാരി മരിച്ചു. പുതുശ്ശേരി കെട്ടുപരയ്കല്‍ അഗസ്റിന്‍ (65) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അമ്പേറ്റത്. അയല്‍ക്കാരനായ ബാലന്‍ ഓടിമറയുന്നത് ജനലിലുടെ വീട്ടുകാര്‍ കണ്ടു. കത്തി അമ്പ് അഗസ്റിന്റെ നെഞ്ചില്‍ തുളച്ച് കയറി. മുന്‍വൈരാഗ്യംകൊണ്ട് ബാലനാണ് അമ്പെയ്തതെന്നാണ് പൊലീസിന്റെ അനുമാനം. ആശുപത്രിയല്‍ ചികില്‍സയിലായിരുന്നു അഗസ്റിന്‍.
പലചരക്ക് കട നടത്തിയിരുന്ന അഗസ്റിന് ബാലന്‍ സാധനം വാങ്ങിയ വകയില്‍ പണം കൊടുക്കാനുണ്ടായിരുന്നു. അത് നല്‍കാതെ സാധനം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞത് വൈരാഗ്യത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്. കുറിച്യനായ ബാലനെ വെള്ളമുണ്ട പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications