കൊച്ചിയില്‍നിന്ന് സില്‍ക്ക് എയര്‍ വിമാനം
കൊച്ചി: സില്‍ക്ക് എയര്‍ ഒക്ടോബര്‍ 28 ഞായറാഴ്ച നെടുമ്പാശ്ശേരിയില്‍ നിന്ന് വീണ്ടും സര്‍വീസ് ആരംഭിക്കും. ബുധന്‍, ഞായര്‍ എന്നീദിവസങ്ങളില്‍ സിങ്കപ്പൂരിലേക്കാണ് സര്‍വീസ് നടത്തുന്നത്.
140 പേര്‍ക്ക് കയറാവുന്ന എയര്‍ ബസ് 300 ആണ് യാത്രക്ക് ഉപയോഗിക്കുക. രാത്രി 11 മണിക്കായിരിക്കും വിമാനം. ആദ്യ വിമാനത്തില്‍ സിങ്കപ്പൂര്‍ ഹൈകമ്മിഷണര്‍ ഉള്‍പ്പടെ 20 പ്രതിനിധികള്‍ സിങ്കപ്പൂരില്‍ നിന്ന് കൊച്ചിയിലെത്തും. യാത്രാദിവസങ്ങളില്‍ രാത്രി 10മണിക്കാണ് വിമാനം കൊച്ചിയിലെത്തുക.സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉപവിഭാഗമാണ് സില്‍ക്ക് എയര്‍.












Click it and Unblock the Notifications