ലാദന്റെ താവളം ഇപ്പോഴും അവ്യക്തം
വാഷിംഗ്ടന്‍: അഫ്ഗാനിസ്ഥാനില്‍ ബോംബിംഗ് തുടങ്ങി രണ്ടാഴ്ചയായിട്ടും ഒസാമ യുടെ താവളത്തെ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് യുഎസ് തന്നെ വ്യക്തമാക്കി.
പിടിക്കപ്പെടുന്നത് വരെ അത് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയില്ലെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് പറഞ്ഞു. വോയിസ് ഓഫ് അമേരിക്ക റേഡിയോയിലാണ് ഡൊണാള്‍ഡ് ഈ പ്രസ്താവന നടത്തിയത്. ഒസാമ സംപൂര്‍ണ്ണ സുരക്ഷിതനാണെന്നാണ് താലിബാന്റെ ഒരു വക്താവ് പറഞ്ഞത്.
ഒസാമ അല്‍ കെയ്ദയിലെ ഒരു പ്രധാനി മാത്രമാണെന്ന് യു എസിന് അറിയാം. വേറെ പലരും അല്‍ കെയ്ദയിലെ പ്രധാനികളായുണ്ട്. അഫ്ഗാനിലെ തീവ്രവാദ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിറുത്തുകയാണ് യുഎസിന്റെ ലക്ഷ്യം. ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് വ്യക്തമാക്കി.


Click it and Unblock the Notifications