കശ്മീര്‍: മാധ്യസ്ഥം വഹിക്കാമെന്ന് പവല്‍
വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള പ്രശ്നങ്ങള്‍ സമാധാനപരമായി അവസാനിപ്പിക്കാന്‍ മാധ്യസ്ഥം വഹിക്കാമെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി കോളിന്‍ പവല്‍.
ഇരു രാഷ്ട്രങ്ങളും സൗഹാര്‍ദ്ദപരമായ സഹവര്‍ത്തിത്വത്തിന്റെ ആവശ്യകത മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ചര്‍ച്ച ആരംഭിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ബുദ്ധിമുട്ടുളളതിനാലാണിതെന്നും കോളിന്‍ പവല്‍ പറഞ്ഞു. ചൈനയിലെ ഷാങ്ഹായിലേക്കുളള യാത്രയിലാണ് ഒക്ടോബര്‍ 23 ചൊവാഴ്ച കോളിന്‍ പവല്‍ ഇക്കാര്യം പറഞ്ഞത്.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നത് നന്നല്ലെന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനുമറിയാം. കാര്യങ്ങള്‍ വഷളായാല്‍ ഇരുവരും നല്‍കേണ്ട വില ചെറുതായിരിക്കില്ല. അഫ്ഗാനിസ്ഥാന്റെ നല്ല ഭാവിക്കുവേണ്ടി ഇരു രാജ്യങ്ങളും അമേരിക്കയോടൊപ്പമുണ്ട്. പക്ഷേ ലോക സമാധാനം നിലനിര്‍ത്താന്‍ ആദ്യം അവര്‍ പരസ്പരമുളള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications