ഉത്പാദക സംഘങ്ങള്‍ റബര്‍ കയറ്റുമതി ചെയ്യും
കോട്ടയം: റബര്‍ ഉത്പാദക സംഘങ്ങള്‍ 20,000 ടണ്‍ റബര്‍ കയറ്റുമതി ചെയ്യും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും റബര്‍ ബോഡിന്റെയും സഹകരണത്തോടെ ആണ് ഇതിന് ഉദ്ദേശിക്കുന്നത്.
റബര്‍ കയറ്റുമതി നടത്തുന്നതു ആലോചിക്കാന്‍ കോട്ടയത്തു ചേര്‍ന്ന റബര്‍ ഉത്പാദക സംഘങ്ങളുടെ ദേശീയ ഫെഡറേഷന്‍ ജനറല്‍ ബോഡിയോഗമാണ് ഈ തീരുമാനമെടുത്തത്. ദേശീയ ഫെഡറേഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച റബ്ടെക് ഇന്ത്യ എന്ന മള്‍ട്ടി സ്റേറ്റ് സഹകരണ സംഘേ വഴി യാണ് റബര്‍ കയറ്റുമതി ചെയ്യാന്‍ ആലോചിക്കുന്നത്. കയറ്റുമതിക്ക് ഒപ്പം ടയര്‍ കമ്പനികളുമായി വാങ്ങല്‍ കരാര്‍ ഉണ്ടാക്കുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
റബറിന് 40 രൂപ വില വരുന്നത് വരെയെങ്കിലും കാര്‍ഷീക കടങ്ങള്‍ മരവിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.












Click it and Unblock the Notifications