റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഈ വര്‍ഷം
തിരുവനന്തപുരം: എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ഈ വര്‍ഷം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. ഒക്ടോബര്‍ 25 വ്യാഴാഴ്ച റോഡ് അറ്റകുറ്റപ്പണികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ടാര്‍ നല്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയവും വിസമ്മതിച്ചതാണ് അറ്റകുറ്റപ്പണികള്‍ വൈകാന്‍ കാരണമായത്. ഇപ്പോള്‍ 25,000 ടണ്‍ ടാര്‍ നല്കാമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സമ്മതിച്ചിട്ടുണ്ട്.
65, 000 കോടിയാണ് അറ്റകുറ്റപ്പണികള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടുത്തമാസം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications