വിദ്യാരംഭം വെള്ളിയാഴ്ച
തിരുവനന്തപുരം: തുലാമാസത്തിലെ അവിട്ടം നാളായ ഒക്ടോബര്‍ 26 വെള്ളിയാഴ്ച നാടെങ്ങും വിദ്യാരംഭദിനമായ വിജയദശമി ആഘോഷിക്കും. അന്ന് ആയിരക്കണക്കിന് കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിക്കും.
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭദിനത്തില്‍ നിരവധി കുട്ടികളെ എഴുത്തിനിരുത്തും. മഹാനവമി നാളായ ഒക്ടോബര്‍ 25വ്യാഴാഴ്ച പൂജയ്ക്കുവച്ച ആയുധങ്ങളും ഗ്രന്ഥങ്ങളും വെള്ളിയാഴ്ച പൂജയ്ക്ക് ശേഷം പുറത്തെടുക്കും.
തിരൂരിലെ തുഞ്ചന്‍ പറമ്പ്, തൃശൂരിലെ തിരുവുള്ളക്കാവ് ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളില്‍ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇക്കുറി ചില ക്രിസ്തീയ ദേവാലയങ്ങളിലും വിദ്യാരംഭം നടത്തും.












Click it and Unblock the Notifications