പാക് ആദിവാസികള്‍ താലിബാനിലേക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ആദിവാസികള്‍ താലിബാന്‍ സേനയില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നു. പാകിസ്ഥാന്റെ അഫ്ഗാന്‍ അതിര്‍ത്തിയിലെ ജില്ലകളില്‍ നിന്നാണ് ആദിവാസികള്‍ അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നത്.
അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ദിര്‍ ജില്ലയിലെ സമര്‍ബാഗ്, മാലാകണ്ഡ് എന്നീ പ്രദേശത്തുളള ആദിവാസികളാണിവര്‍.
ഏകദേശം 3000 ത്തിലേറെ പേരാണ് താലിബാനോടൊപ്പം ചേരാനായി തയ്യാറായിരിക്കുന്നത്. ഇതില്‍ 2500ഓളം പേരുടെ കൈയില്‍ യന്ത്രത്തോക്കുകള്‍ ഉണ്ട്. മറ്റുള്ളവര്‍ വാളും മഴുവും മറ്റുമായാണ് അഫ്ഗാനിസ്ഥാനിലേക്കു പോകുന്നത്. ഇവരുടെ യാത്ര തടയാനായി അതിര്‍ത്തിയില്‍ പട്ടാളക്കാരെ നിരത്തിയിരിക്കുകയാണ് പാക് ഭരണകൂടം.












Click it and Unblock the Notifications