മൂന്നുവര്‍ഷം മുമ്പ് ഒസാമ ആന്ത്രാക്സ് അണു വാങ്ങി
ലണ്ടന്‍: മൂന്നുവര്‍ഷം ഒസാമ ബിന്‍ ലാദന്‍ ആന്ത്രാക്സ് രോഗാണുക്കളുടെ ശേഖരം വാങ്ങിയിരുന്നതായി ബ്രിട്ടനിലെ മിറര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒസാമയുടെ ഒരു അനുയായിയെ ഉദ്ധരിച്ചുകൊണ്ടാണ് പത്രം ഇക്കാര്യം വിശദമാക്കുന്നത്.
3500 ഡോളര്‍ വിലയ്കുള്ള ആന്ത്രാക്സ് അണുക്കളാണ് ലാദന്‍ ശേഖരിച്ചത്. ഇന്തോനേഷ്യയിലെ ഒരു ഇസ്ലാമിക തീവ്രവാദി സംഘടനവഴിയാണ് ഒസാമ ആന്ത്രാക്സ് അണുക്കള്‍ ശേഖരിച്ചത്.
ഒസാമയുടെ സംഘടനയായ അല്‍ ക്വെയ്ദയുടെ നേതാവ് അഹമ്മദ് ഇബ്രാഹിമിനെ ഉദ്ധരിച്ചുകൊണ്ടാണ് മിറര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഈജിപ്തിലെ ജയിലില്‍ കഴിയുകയാണ് ഇദ്ദേഹം. കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുമായിരിക്കാം ഒസാമയ്ക്ക് ആന്ത്രാക്സ് രോഗാണുശേഖരം ലഭിച്ചതെന്നും മിറര്‍ ഊഹിക്കുന്നു.












Click it and Unblock the Notifications