20 ഗ്രാമീണര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അമേരിക്കയുടെ വ്യോമാക്രമണത്തില്‍ 20 ഗ്രാമീണര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ അറിയിച്ചു. അഫ്ഗാന്‍ ഇസ്ലാമിക് പ്രസ് റിപ്പോര്‍ട്ട് ചെയ്തതാണിക്കാര്യം.
കണ്ഡഹാറിന്റെ തെക്കന്‍ നഗരത്തിലും ഹെറാത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലും ഒക്ടോബര്‍ 24 ബുധനാഴ്ച രാത്രി നടത്തിയ യുഎസ് ബോംബാക്രമണത്തിലാണ് 20 ഗ്രാമീണര്‍ കൊല്ലപ്പെട്ടതെന്ന് താലിബാന്‍ പറഞ്ഞു. ഹെറാത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ പെട്ട കോഷാര്‍ ജില്ലയിലെ തക്ത് അലമാന്‍ ഗ്രാമത്തിലെ 16 ഗ്രാമീണര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. കണ്ഡഹാറിന് തെക്കുള്ള നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.
താലിബാന്റെ ശക്തികേന്ദ്രങ്ങളായ കാബൂളിന് വടക്കുള്ള പ്രദേശങ്ങളിലും ബല്‍ഖ്, സാമനഗന്‍ എന്നീ പ്രവിശ്യകളിലും യുഎസ് ആക്രമണം തുടരുകയാണ്.












Click it and Unblock the Notifications