പരസ് നേപ്പാളിലെ യുവരാജാവ്
കാഠ്മണ്ഡു: നേപ്പാള്‍ രാജാവ് ജ്ഞാനേന്ദ്രയുടെ മകന്‍ പരസിനെ യുവരാജാവായി വാഴിച്ചു. ഒക്ടോബര്‍ 26 വെള്ളിയാഴ്ച നേപ്പാള്‍ റേഡിയോ അറിയിച്ചതാണ് ഇക്കാര്യം.
ഹിന്ദുഉത്സവമായ ദുര്‍ഗ്ഗാപൂജയുടെ പത്താംദിവസമാണ് 29 കാരനായ പരസിനെ യുവരാജാവായി വാഴിച്ചത്. നേപ്പാള്‍ രാജാവ് ബീരേന്ദ്രയും ഭാര്യ ഐശ്വര്യയും രാജകുടുംബത്തിലെ മറ്റ് ഏഴുപേരും മകന്‍ ദീപേന്ദ്രരാജകുമാരന്റെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ബീരേന്ദ്രയുടെ സഹോദരന്‍ ജ്ഞാനേന്ദ്ര രാജാവായി ചുമതലയേറ്റത്. അന്ന് ദീപേന്ദ്രയും സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
സാധാരണ പുതിയ രാജാവ് അധികാരത്തിലേറ്റാല്‍ അധികം വൈകാതെ യുവരാജാവിനെ വാഴിക്കണമെന്നതാണ് നേപ്പാളിലെ നിയമം. പക്ഷെ പരസ് രാജകുമാരന്റെ മദ്യപാനവും മറ്റ ് കുത്തഴിഞ്ഞ ജീവിതക്രമവും കാരണം നേപ്പാള്‍ രാജവംശത്തിലെ പലര്‍ക്കും പരസിനെ യുവരാജാവായി വാഴിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം പരസിനെ യുവരാജാവാക്കുന്ന ചടങ്ങ് ഇത്രയും വൈകിയതെന്നു കരുതുന്നു.












Click it and Unblock the Notifications