ബസ്സപകടം: 30 പേര്‍ മരിച്ചു
മാണ്ഡ്യ: മാണ്ഡ്യയിലെ മളവള്ളിയില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. മാണ്ഡ്യയിലേക്ക് പോകുന്ന സ്വകാര്യബസാണ് മളവള്ളി തടാകത്തിലേക്ക് മറിഞ്ഞത്.
ഒക്ടോബര്‍ 26 വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. എതിരെ വന്ന കാറിന് വഴി മാറിക്കൊടുക്കുന്നതിനിടയിലാണ് നിയന്ത്രണം തെറ്റി ബസ് തടാകത്തിലേക്ക് മറിഞ്ഞത്.
എത്ര പേര്‍ മരിച്ചുവെന്ന് വ്യക്തമായ കണക്ക് ലഭിച്ചിട്ടില്ല. ഏകദേശം 30 പേര്‍മരിച്ചതായാണ് സംശയം. ഇതില്‍ ഏഴുപേരുടെ ജഡം കണ്ടെടുത്തു. വെള്ളവും ചെളിയും കലര്‍ന്ന തടാകത്തിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍, മൃതദേഹം പൊന്തിവരുന്നതും കാത്തിരിക്കുകയാണ് ജനങ്ങളും രക്ഷാപ്രവര്‍ത്തകരും.












Click it and Unblock the Notifications