മരഗതം ചന്ദ്രശേഖര്‍ അന്തരിച്ചു
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മരഗതം ചന്ദ്രശേഖര്‍ (85) അന്തരിച്ചു. ഒക്ടോബര്‍ 26 വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ ഏതാനും ദിവസമായി ചെന്നൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെഹ്രു, ശാസ്ത്രി, ഇന്ദിര, രാജീവ്ഗാന്ധി എന്നിവരുടെ മന്ത്രിസഭകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഞ്ച് തവണ ലോക്സഭയില്‍ അംഗമായിരുന്നിട്ടുണ്ട്. ഒരു തവണ രാജ്യസഭ അംഗവുമായിട്ടുണ്ട്. മുന്‍ എംഎല്‍എ ലതാപ്രിയകുമാര്‍ മകളാണ്.












Click it and Unblock the Notifications