നിയമസഭ: പ്രശ്നം പരിഹരിക്കണമെന്ന് സിപിഐ
തിരുവനന്തപുരം: മൂന്ന് പ്രതിപക്ഷാംഗങ്ങളുടെ സസ്പെന്‍ഷനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് സിപിഐ.
പ്രശ്നം പരിഹരിക്കുവാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആന്റണി കുറ്റകരമായ നിസംഗത പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
നിയമസഭ സ്തംഭിക്കാനിടയായ സാഹചര്യത്തില്‍ സ്പീക്കര്‍ ക്രിയാത്മകമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് വെളിയം പറഞ്ഞു. സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്ന് വെളിയം കുറ്റപ്പെടുത്തി.












Click it and Unblock the Notifications