മൈക്ക് നിരോധനത്തില്‍ പ്രതിഷേധം
കൊല്ലം: പള്ളികളില്‍ ഉച്ചഭാഷിണി പാടില്ലെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ വിവിധ മുസ്ലിം നേതാക്കള്‍ പ്രതിഷേധിച്ചു. ഈ ഹൈക്കോടതി വിധി പുന: പരിശോധിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ ഒക്ടോബര്‍ 27 ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പള്ളികളില്‍ മൈക്ക് നിരോധിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യപ്രവണതയെയാണ് കാണിക്കുന്നതെന്ന് ഇ. അഹമ്മദ് എംപി അഭിപ്രായപ്പെട്ടു.
തീവ്രവാദി സംഘടനകളെ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെയും സംശയത്തോടെയാണ് കാണുന്നതെന്നും അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications