മുഖ്യമന്ത്രിയ്ക്കുള്ള കത്തില്‍ വെളുത്ത പൊടി
തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണിക്കുള്ള കത്തില്‍ വെളുത്തപൊടി കണ്ടത് പരിഭ്രാന്തി പരത്തി. ഒക്ടോബര്‍ 27 ശനിയാഴ്ച എത്തിയ കത്തുകളിലൊന്നിലാണ് വെളുത്ത പൊടി കണ്ടെത്തിയത്.
ആന്ത്രാക്സ് രോഗാണുവായിരിക്കുമെന്ന ഭീതിയെത്തുടര്‍ന്ന് കത്ത് വിദഗ്ധ പരിശോധനക്കയച്ചു. യു.എ.ഇയില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. കവറിലെ ചെറിയ ദ്വാരത്തിലൂടെ വെളുത്ത പൊടി പുറത്തേക്ക് വന്നതാണ് പരിഭ്രാന്തി പരത്തിയത്.
കത്തുകള്‍ തരംതിരിക്കുന്നതിനിടയിലാണ് ഈ കവര്‍ ശ്രദ്ധയില്‍പ്പെട്ടത്. അയച്ച ആളിന്റെ വിലാസം കവറില്‍ രേഖപ്പെടുത്തിയിട്ടില്ല. എ.കെ. ആന്റണി, ചീഫ് മിനിസ്റര്‍ ഓഫ് കേരള എന്നു മാത്രമാണ് വിലാസം രേഖപ്പടുത്തിയിട്ടുള്ളത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് കത്ത് മറ്റൊരു പ്ലാസ്റിക് കവറില്‍ ഭദ്രമായി ് നിക്ഷേപിച്ച് സീല്‍ ചെയ്തു.
വഞ്ചിയൂര്‍ പൊലീസെത്തിയാണ് കവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക പരിശോധനാലബോറട്ടറിയിലേക്ക് കൊണ്ടുപോയത്.












Click it and Unblock the Notifications