വിഎച്ച്പി നിയമം ലംഘിച്ചില്ല: സിംഗാള്‍
തിരുവനന്തപുരം: വിശ്വഹിന്ദുപരിഷത്ത് അയോധ്യയില്‍ നിയമം ലംഘിച്ചില്ലെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാള്‍ പറഞ്ഞു. അമൃതോത്സവത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ അശോക് സിംഗാള്‍ ഒക്ടോബര്‍ 27 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
മാര്‍ച്ച് 12ന് അയോധ്യയില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം തുടങ്ങും. നേരത്തെ സന്യാസിമാരുടെ ധര്‍മ്മസംസദില്‍ വെച്ച് എടുത്ത തീരുമാനപ്രകാരമാണിത്- അദ്ദേഹം പറഞ്ഞു.
അതിനു മുമ്പ് പ്രശ്നം പരിഹരിക്കണമെങ്കില്‍ പ്രധാനമന്ത്രിയ്ക്ക് അതിന് ശ്രമിക്കാമെന്നും അശോക് സിംഗാള്‍ പറഞ്ഞു.












Click it and Unblock the Notifications