കാബൂളില്‍ കനത്ത വ്യോമാക്രമണം
കാബൂള്‍: യുഎസ് യുദ്ധവിമാനങ്ങള്‍ ഇതുവരെ നടത്തിയതില്‍ വെച്ചേറ്റവും കനത്ത ബോംബാക്രമണമാണ് ഒക്ടോബര്‍ 26 വെള്ളിയാഴ്ച രാത്രി നടത്തിയത്. യുദ്ധവിമാനങ്ങള്‍ കാബൂളില്‍ 20 ല്‍ പരം ബോംബുകള്‍ വര്‍ഷിച്ചതായി എഎഫ്പി വാര്‍ത്താഏജന്‍സി പറഞ്ഞു.
ഒക്ടോബര്‍ 27 ശനിയാഴ്ച പുലര്‍ച്ചെ നാലുബോംബുകള്‍ വര്‍ഷിച്ചാണ് വെള്ളിയാഴ്ച വൈകിട്ട് 7.30ന് ആരംഭിച്ച തുടര്‍ച്ചയായ 11 മണിക്കൂര്‍ നേരത്തെ ബോംബാക്രമണം യുഎസ് അവസാനിപ്പിച്ചത്. താലിബാന്റെ സൈനികകേന്ദ്രമായ വാസിര്‍ അക്ബര്‍ ഖാന്‍ പ്രദേശത്താണ് ആദ്യത്തെ ബോംബു വീണത്.
തിരിച്ച് താലിബാന്റെ ഭാഗത്ത് നിന്ന് തീരെ ദുര്‍ബലമായ ചെറുത്തുനില്പേ ഉണ്ടായുള്ളൂ. ബോംബാക്രമണത്തിനിടയില്‍ , റെഡ്ക്രോസ് ആസ്ഥാനത്ത് ലക്ഷ്യം തെറ്റി ബോംബുവീണതായും പറയുന്നു.












Click it and Unblock the Notifications