കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആബേലച്ചന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചിന്‍ കലാഭവന്റെ സ്ഥാപകനായ ആബേലച്ചന്‍ എന്ന് വിളിക്കപ്പെടുന്ന ഫാദര്‍ ആബേല്‍ (81) അന്തരിച്ചു. ശനിയാഴ്ച രാത്രി 8.10 ന് തൊടുപുഴയ്ക്കടുത്ത് വെങ്ങല്ലൂരിലുള്ള ചരകാസ് ആയുര്‍വേദ കേന്ദ്രത്തിലായിരുന്നു അന്ത്യം.

കേരളത്തിന്റെ കലാരംഗത്ത് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച കലാഭവന്റെ സ്ഥാപകനായ ഇദ്ദേഹം, മുളക്കുളം പെരിയപുരത്ത് മാത്തന്‍ വൈദ്യന്റെയും ഏലിയാമ്മയുടെയും മകനായി 1920 ജനവരി 19 ന് ജനിച്ചു. പത്രപ്രവര്‍ത്തനത്തീലൂടെ കലാരംഗത്തെത്തി.

മാന്നാനം സെന്റ് എഫ്രോസില്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1939 ല്‍ കര്‍മ്മലീത്ത സഭയില്‍ ചെര്‍ന്നു. 1951 ല്‍ മാര്‍ മാത്യു കാവുക്കാട്ട് തിരുമേനിയില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. ദീപിക ദിനപത്രത്തിന്റെ പത്രാധിപസമിതി അംഗമായി. 1953 ല്‍ റോമില്‍ ഉപരിപഠനം നടത്തി പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി വീണ്ടും ദീപികയില്‍ ചേര്‍ന്നു. 1959 ല്‍ കുട്ടികളുടെ ദീപിക ആരംഭിച്ചത് അദ്ദേഹമാണ്.

1970 ലാണ് ആബേച്ചന്‍ കൊച്ചിന്‍ കലാഭവന്‍ ആരംഭിച്ചത്. കലാഭവന്റെ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം കേരളത്തിനകത്തും പുറത്തും അറിയപ്പെട്ടത്. നടന്മാരായ ജയറാം, സിദ്ദിഖ് , ലാല്‍, എന്‍. എഫ്. വര്‍ഗീസ്, കലാഭവന്‍ മണി, സംവിധായകനായ സിദ്ദിഖ്, അന്തരിച്ച നടന്‍ സൈനുദ്ദീന്‍ തുടങ്ങി ഒട്ടേറെ കലാപ്രതിഭകള്‍ കലാഭവന്റെ മിമിക്സ് സംഘത്തില്‍നിന്നും സിനിമയിലെത്തിയവരാണ്.

ഞായറാഴ്ച എറണാകുളത്ത് കൊണ്ടുവരുന്ന മൃതദേഹം കലാഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കുറവിലങ്ങാടിനുടുത്തുള്ള കുര്യനാട് സെന്റ് ആന്‍സ് ആശ്രമദേവലയത്തില്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X